ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ.തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14-ന് രാത്രി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പ്രത്യേക പരിപാടിയെയും അതില്‍ പങ്കെടുത്ത സ്ത്രീകളെയും ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് വഴി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് അറസ്റ്റിന് കാരണമായത്.വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്ത് നടപടികള്‍ സ്വീകരിച്ചത്. പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ അജിത് കുമാർ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അങ്ങേയറ്റം മോശമായ രീതിയിലും ലൈംഗികച്ചുവയോടെയുമാണ് സംസാരിച്ചിരുന്നത്. സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20)...

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്.ആലപ്പുഴ...

പൊലീസിനെ ആധുനിക വത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി

സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള...