കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20) മുതൽ ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒൻപതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്‌ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസിൽ ജീവനക്കാരുണ്ടാകും. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ബസിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ നടപടികൾ എന്നിവയിലാണ് പരിശീലനം നൽകിയത്. ഇതിന് പുറമെ, ബസ് ഹോസ്റ്റസുമാർക്ക് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതി, അടിയന്തര സേവനങ്ങൾ തുടങ്ങിയവയിലും മികച്ച പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് ‘Hai’ എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ.തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ്...

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്.ആലപ്പുഴ...

പൊലീസിനെ ആധുനിക വത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി

സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള...