നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ

നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ.പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കള്‍ച്ചറല്‍ കമ്മിറ്റി വിശദീകരിച്ചു. പോസ്റ്റർ തയ്യാറാക്കിയതില്‍ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രചാരണങ്ങള്‍ തള്ളിയാണ് കൊടിക്കുന്നില്‍ സുരേഷിൻ്റെ പ്രതികരണം. തനിക്ക് പ്രതിഷേധം ഇല്ല. പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രം കാണുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു

Leave a Reply

spot_img

Related articles

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന്...

ബ്ലീച്ചിംഗ് പൗഡർ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ...

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ല: വി. മുരളീധരൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും...