ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം

മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിന് ഇന്ന് തുടക്കം.ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ ‘ക്രിക്കറ്റ് ഓണം’ ഗ്രീൻഫീല്‍ഡിനെ അക്ഷരാർത്ഥത്തില്‍ ആവേശക്കടലാക്കി മാറ്റും.ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ അരങ്ങേറും. ചടങ്ങില്‍ കെസിഎ പ്രസിഡൻ്റ് അഡ്വ.ശ്രീജിത്ത് വി നായർ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎല്‍ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങള്‍ എന്നിവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്‍നാടന്‍...

കരുവാറ്റ കൊലപാതകം ; കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്.ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ...