സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്നാടന്.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്നാടന് വ്യക്തമാക്കി. 20 കോടിയുടെ ഹവാല ഇടപാട് നടന്നതായി ഇ ഡി പറയുന്നു. പിണറായി വിജയന്റെ കുടുംബം നടത്തിയ അഴിമതിയുടെ ആഴം ഇനിയും പുറത്തു വരാനിരിക്കുന്നു. ഈ കൊള്ളയ്ക്ക് കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും മാത്യൂ കുഴല്‍ നാടന്‍ ആരോപിച്ചു. ആരോപണങ്ങളില്‍ പിണറായി വിജയന്റെ മൗനം കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെന്നും കൈകള്‍ ശുദ്ധമാണെന്ന് ഇനി പിണറായിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയുടെ വെളിപ്പെടുത്തലില്‍ സിപിഎമ്മിന്റെ പ്രതികരണം കാണാനും തനിക്ക് ആഗ്രഹമുണ്ടെന്നും മാത്യൂ കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.’വലിയ അഴിമതിയും കൊള്ളയുമാണ് നടന്നത്. മുഖ്യമന്ത്രി പദവി ഉപയോഗിച്ച് വലിയ തുക സംഹാസമാഹരിച്ചു. മാസപ്പടി കേസില്‍ തന്നെ വേട്ടയാടുകയാണ് സിപിഐഎമ്മും ചെയ്തത്. നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ കൊണ്ട് വരെ പറയിപ്പിച്ചു. പിണറായി വിജയന്റെ കൊള്ളയെ ന്യായീകരിക്കുകയാണ് പാര്‍ട്ടി ചെയ്തത്. ഈ ന്യായീകരണമാണ് ഇന്നത്തെ പാര്‍ട്ടിയുടെ അവസ്ഥയ്ക്ക് കാരണം’; മാത്യൂ കുഴല്‍ നാടാന് പറഞ്ഞു.

