കോട്ടയം. പരസ്പരം മാസികയുടെ
20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും
11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ സംബന്ധമായ ലഘു വ്യക്തിവിവരണവും
”ഈ രചന പ്രസിദ്ധീകരിച്ചതല്ല” എന്ന സത്യവാങ്മൂലവും ചേർത്ത് 2026 ഒക്ടോബർ 31-നു മുമ്പു ലഭിക്കത്തക്കവിധം ഔസേഫ് ചിറ്റക്കാട്, ചീഫ് എഡിറ്റർ, പരസ്പരം മാസിക, മര്യാത്തുരുത്തു പി.ഒ, കോട്ടയം 686017 എന്ന വിലാസത്തിൽ അയയ്ക്കുക. രചയിതാവിന്റെ പേരു്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തുക. പ്രായപരിധിയില്ല; എന്നാൽ വിദ്യാർത്ഥികളായവർ സ്കൂളിന്റെ പേരും പഠന ക്ലാസ്സും രേഖപ്പെടുത്തുക.
1001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം 2027 ജനുവരിയിൽ കോട്ടയത്തു ചേരുന്ന മാസികയുടെ 23-ാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. മികച്ച രചനകൾ പരസ്പരം മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.
രചനകൾ കൊറിയൻ സർവ്വീസ് മുഖേന അയയ്ക്കാതിരിക്കുക. ഒരാൾക്ക് രണ്ടിനങ്ങളിലും മത്സരിക്കാവുന്നതാണ്. എന്നാൽ ഒന്നിൽ കൂടുതൽ രചനകൾ അയയ്ക്കുവാനും ഒരിക്കൽ പുരസ്കാരം നേടിയവർ അതേ ഇനത്തിൽ മത്സരിക്കുവാനും പാടില്ല.
കൂടുതൽ വിവരങ്ങൾക്ക്
ചീഫ് എഡിറ്റർ
ഔസേഫ് ചിറ്റക്കാട്
9495188832.

