ഇത്. എസ്. ഐ. ലൗലജൻ ടി.എസ്- ‘അതിമനോഹരം’ പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ .ഇത്. ലൗലജൻ ടി.എസ്-
സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ കൗതുകകരമായ, വളരെ ക്യൂട്ട് ആയ പോസ്റ്ററാണിത്.പ്രേക്ഷകർക്കുള്ള ഓണ വിരുന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ നവമാധ്യമങ്ങളിൽ ആലോഷിക്കപ്പെടുകയാണ് .കഴിഞ്ഞ പത്തു മുപ്പതു വർഷത്തിനിടയിൽ ഓണത്തിന് ഒരു മോഹൻലാൽ ചിത്രം ഇല്ലാതെ വന്നത് അപൂർവ്വമാണ്.മോഹൻ ലാലിൻ്റെ അടുത്ത റിലീസ് ചിത്രം കൂടിയാണ് അതിമനോഹരം..ക്രിസ്മസ് ആലോഷങ്ങൾക്കും പുതുവർഷത്തിൻ്റെ തിമിർപ്പിലും പ്രേഷകർക്ക് ആസ്വദിക്കുവാനായി ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെ ത്തുന്നു എന്ന ഡേറ്റും അനൗൺസ് ചെയ്തു
കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരി ക്കുന്നത്.ഏറെ ഇടവേളക്കുശേഷം ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥൻ്റെ ക്യാരക്ടറിൽ മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണ് അതിമനോഹരം..നമ്മുടെ സമൂഹത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്ന നിരവധി മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമായാണ് ഈ ചിത്രം എത്തുന്നത്…നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്ച്ചതന്നെയായിരിക്കും ഈ ചിത്രം.കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലൗലജൻ എന്ന സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കി യാണ് ചിത്രത്തിൻ്റെ അവതരണം…വൻ വിജയം നേടിയ തുടരും എന്ന സിനിമയെ വമ്പൻ വിജയത്തിലേക്കു നയിച്ചത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന സംഘർഷങ്ങളും, റിയലിസ്റ്റിക്ക്പ്ര തികരണങ്ങളു മാണ്..ഈ ചിത്രത്തിലും , യാഥാർത്ഥ്യത്തോടു ചേർന്നു നിന്നുള്ള രംഗങ്ങൾക്കാണ് തരുൺ മൂർത്തി പ്രാധാന്യം നൽകിയിരിക്കുന്നത് . അത് പ്രേക്ഷകർക്ക് ഏറെ ആസ്വാദകരമാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം…വലിയ മുതൽ മുടക്കിലാണ് ചിത്രം എത്തുക..ചിത്രീകരണത്തിൻ്റെ അവസാന ഘട്ടത്തിലാണ് ചിത്രം..നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.
പ്രേഷകർക്ക് ഈ താര ജോഡികൾ എന്നും ആകർഷകം തന്നെയാണ്.ലാലു അലക്സ്,,മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ ‘
കോ-ഡയറക്ടർ – ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് ‘വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ...

‘ഭൗമ’ നവംബർ പന്ത്രണ്ടിന്; അനൗൺസ് മെൻ്റെ് പോസ്റ്റർ എത്തി

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബർ പന്ത്രണ്ടിന്...

‘ഹെനോക്ക് ( HENOK )’ ദിലീപ് ചിത്രം ആരംഭിച്ചു

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (henok )ആലപ്പുഴയിൽ ആരംഭിച്ചു.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാർ...

‘ഭൗമ’ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ . എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ഭൗമ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ...