ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ദേവസ്വം തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ നെയ്യും ഇതിൽ ഉപയോഗിക്കുന്നുണ്ട്. പായസത്തിനായുള്ള ടിക്കറ്റ് വിതരണം ആഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ തെക്കേനട കൗണ്ടറിൽ ആരംഭിക്കും. 250 മില്ലി പായസത്തിന് 60 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 120 രൂപയുടെ ടിക്കറ്റ് എടുക്കാം. ഡബ്ബ ആവശ്യമുള്ളവർ 20 രൂപ അധികം നൽകണം. ആഗസ്റ്റ് 30ന് ഉച്ചപൂജയ്ക്ക് ശേഷം പായസം പ്രസാദമായി ഭക്തർക്ക് ലഭിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

spot_img

Related articles

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...

കോഴിക്കോട്ടെ അത്തോളിയിൽ ഓവുചാലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്ടെ അത്തോളിയിൽ ഓവുചാലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് ൻ്റെ മുതദേഹമാണ് കണ്ടെത്തിയത്.52 വയസുണ്ട്.വെള്ളിയാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ഓവുചാലിൽ മ്യതദേഹം...