സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്.പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 (ബുധന്‍) മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

Leave a Reply

spot_img

Related articles

ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു

ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന്...

പരിവാഹൻ സേവനങ്ങള്‍ സെപ്റ്റംബർ 21 മുതല്‍ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനത്തിലേക്ക് മാറുന്നു

വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ചൂഷണം തടയുകയും അപേക്ഷകള്‍ 'ഫസ്റ്റ് കം ഫസ്റ്റ് സർവ്' അടിസ്ഥാനത്തില്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്യും. 'നമ്മുടെ കേരളം'...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി തള്ളി

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ടു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച...

ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി യുവതി മരിച്ചു

ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി യുവതി മരിച്ചു.ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച്‌ ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസില്‍‌ നാഗപ്പന്റെ മകള്‍ വൃന്ദ (27) ആണു മരിച്ചത്.കൊല്ലം...