ആലപ്പുഴ കൈചുണ്ടിമുക്കിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേപ്പിച്ചിരിക്കുകയാണ്.അപകടത്തിൽപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്നത് മോഷ്ടിച്ച ബൈക്കിലാണെന്ന് ബൈക്കുടമ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ലോക്ക് പൊളിച്ചാണ് ഇത് കൊണ്ടുപോയതെന്ന് ഉടമ പറയുന്നു. തുടർന്ന് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആർസി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്തറിയുകയും പോലീസ് ഇത് സ്ഥിരീകരിക്കുകയും ചെയ്തത്.

