അങ്കമാലി കറുകുറ്റി പള്ളിപ്പടിയിൽ വാടക വീട്ടിൽ 36കാരിയെ മരിച്ച നിലയിൽ കണ്ടെത്തി .തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം ഉണ്ട്.വീട്ടിൻ്റെ പുറകിലത്തെ മുറിയിൽ നിലത്ത് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.അങ്കമാലി KSRTC സ്റ്റാൻഡിലെ ലോട്ടറി വിൽപ്പനക്കാരിയാണ് മരിച്ച ഫ്ലോറൻസിയ.ഡോഗ് സ്ക്വാഡും, ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.വാടക മേടിക്കാൻ ഉടമസ്ഥൻ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. തുടർന്ന് അങ്കമാലി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ട് പൊലീസിൻ്റെ നിഗമനം.

