ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പക്ഷാഘാതം വന്നതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രശാന്തിനെ രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജൂലൈ 23-നാണ് ഇരുവരെയും എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

