പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നല്‍കി.ഈ മാസം 22 ന് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോണ്‍ഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നല്‍കണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേള്‍ക്കും.പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗണ്‍സിലർമാരില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണ്‍ എന്ന രീതിയില്‍ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാല്‍ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...