ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്.സിജെപി നേതാക്കളായ സൗരഭ് ദാസ്, അശുതോഷ് രംഗ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. അഭിഭാഷക സംഘവും ഇവർക്കൊപ്പമുണ്ട്. കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ നേരിട്ടെത്തിയത്.പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ച് വൻ സുരക്ഷയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. പൊലിസിന്റെ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.

