കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ പ്രധാനമായും ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നതെന്നും, മതപരമായ ആഘോഷങ്ങളെയും ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളർത്താനുള്ള ഉപാധിയാക്കുകയാണ് ആർഎസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

