മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഏറെ ചർച്ച ചെയ്യപ്പെടുകയും , മികച്ച വിജയം നേടുകയും ചെയ്ത ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ശ്രീ കൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ച മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്ന പൂജ ചടങ്ങിൽ, നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് .എസ് റാമിൻ്റെ മാതാവ് ശ്രീമതി ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും, നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി.ഷറഫുദ്ദീനും . വാഴ 2വിലൂടെ ഏറെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്.
ഒരു ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ .,വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി...

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ...

തീയേ തലൈവിയേ… ഓട്ടം തുള്ളലിലെ രണ്ടാമതു വീഡിയോ സോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ...

“കുറ്റം എന്നായാലും മറനീക്കി പുറത്തുവരും” പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. .ഷഹദ് സംവിധാനം ചെയ്യുന്ന...