സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബൂറിയാതിയിൽ ഫീൽഡ് പര്യവേക്ഷണത്തിനിടയാണ് ഇവർക്ക് രോഗബാധയുണ്ടായത്. തുടർന്ന് സെപ്റ്റംബർ 29ന് കടുത്ത ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ, വെന്റിലേറ്ററിലായിരിക്കെ രണ്ടു ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി മെഡിക്കൽ ജീവനക്കാരോട് ദാരിയ പറഞ്ഞിരുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.പ്ലേഗ് ബാധയുണ്ടായെന്ന സംശയത്തെ തുടർന്നാണ് ഈ കർശന നിരീക്ഷണ നടപടികൾ. എന്നാൽ പ്ലേഗ് ബാധ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗവേഷകയുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ അധികൃതർ ഊർജിതമായ നടപടികളാണ് സ്വീകരിക്കുന്നത്. ദാരിയയെ ചികിത്സിച്ച ഷെലൈബോവ് ആശുപത്രിയിൽ ഏകദേശം 200 ആളുകളെ ക്വാറന്റൈനിലാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ മൂന്ന് ആശുപത്രികളിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗവ്യാപനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും വൈദ്യനിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്‌സൈവ് അറിയിച്ചു. ഇവർ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നും, ലബോറട്ടറിക്ക് സമീപമുള്ള അലുമിനിയം പ്ലാന്റിലെ ജീവനക്കാരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ റഷ്യയിലെ ചീഫ് സ്റ്റേറ്റ് സാനിട്ടറി ഡോക്ടർ അണ്ണ പോപോവ മോസ്കോയിൽ നിന്നും സൈബീരിയയിൽ എത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരൻ മൂസയെ സുരക്ഷാസേന വധിച്ചു

പഹൽഗാം ഭീകരാക്രമലത്തിലെ അവസാന സൂത്രധാരനെയും ലഷ്‌കർ കൊടുംഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ്...

പുതിയ വോട്ടര്‍മാരുടെ അപേക്ഷയ്ക്ക് ഇനി ‘ഫോം 6’ മാത്രം മതി

എസ്‌ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നല്‍കേണ്ടതില്ല. കഴിഞ്ഞ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഈ...

ചര്‍ച്ച വിജയം; ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

ഇന്നു മുതല്‍ (സെപ്റ്റംബർ 28 മുതല്‍ 30 വരെ) മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് സമരം പിന്‍വലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ്...

നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ്...