തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യാ’ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ഡൽഹിയിൽ നടക്കുന്നു.ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയമുയർത്തി പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന ഈ മാർച്ചിന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകുന്നുണ്ട്.മാർച്ച് ആകാശവാണി ഭവന് മുന്നിൽ തടഞ്ഞു.
ഇപ്പോൾ പ്രതിപക്ഷം റോഡിൽ കുത്തിയിരുന്ന് സമരം നടത്തുന്നു.കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിക്ഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.പ്രതിഷേധത്തെത്തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിനായി ഡൽഹിയിൽ 3,000-ത്തിലധികം പോലീസുകാരെയും വിവിധ കമ്പനി സേനകളെയും ഉൾപ്പെടുത്തി വൻ പോലീസ് സന്നാഹത്തെയാണ് അധികൃതർ വിന്യവിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട്...

പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരൻ മൂസയെ സുരക്ഷാസേന വധിച്ചു

പഹൽഗാം ഭീകരാക്രമലത്തിലെ അവസാന സൂത്രധാരനെയും ലഷ്‌കർ കൊടുംഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ്...

പുതിയ വോട്ടര്‍മാരുടെ അപേക്ഷയ്ക്ക് ഇനി ‘ഫോം 6’ മാത്രം മതി

എസ്‌ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നല്‍കേണ്ടതില്ല. കഴിഞ്ഞ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഈ...

ചര്‍ച്ച വിജയം; ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

ഇന്നു മുതല്‍ (സെപ്റ്റംബർ 28 മുതല്‍ 30 വരെ) മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് സമരം പിന്‍വലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ്...