ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ ഒക്ടോബർ 22, 23, 28 തീയതികളിൽ രാവിലെ 10 മുതൽ 3 വരെ നടക്കുന്നതാണ്.ജില്ലാ കളക്ടറുടെ നിർദേശപ്രകാരം, ബന്ധപ്പെട്ട റവന്യൂ റിക്കവറി തഹസിൽദാർമാരും ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർമാരും സംയുക്തമായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ ബാങ്കുകളും അദാലത്തിൽ പങ്കെടുക്കുന്നതാണ്.അർഹമായ വായ്പാ അക്കൗണ്ടുകളിലെ കുടിശ്ശിക, ബാങ്കുകളുടെ നിലവിലുള്ള സെറ്റിൽമെന്റ് പദ്ധതികൾ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി തീർപ്പാക്കുന്നതിനും റവന്യൂ റിക്കവറി നടപടികൾ അവസാനിപ്പിക്കുന്നതിനുമുള്ള അവസരം അദാലത്തിലൂടെ ലഭിക്കുന്നതാണ്.

അദാലത്ത് തീയതിയും വേദിയും

ബ്ലോക്ക്

തീയതി | വേദി

പള്ളം

|ഏറ്റുമാനൂർ

22.10.2026 ബിഷപ്പ് ജേക്കബ് മെമ്മോറിയൽ ഹാൾ, കോട്ടയ

22.10.2026 വ്യാപാരി വ്യവസായി ഭവൻ, ഏറ്റുമാനൂർ

22.10.2026 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പാമ്പാടി

വാഴൂർ & മാടപ്പള്ളി

22.10.2026| വ്യാപാര ഭവൻ, കറുകച്ചാൽ

ഈരാറ്റുപേട്ട

22.10.2026 വ്യാപാരി വ്യവസായി ഹാൾ, ഈരാറ്റുപേട്ട

ളാലം & ഉഴവൂർ

23.10.2026 ടൗൺ ഹാൾ, പാലാ

കടുത്തുരുത്തി

23.10.2026 കടപൂരാൻ ഓഡിറ്റോറിയം, കടുത്തുരുത്തി

വൈക്കം

23.10.2026 സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, വൈക്കം

കാഞ്ഞിരപ്പള്ളി

28.10.2026 ലൂർദ് പാരിഷ് ഹാൾ, കാഞ്ഞിരപ്പള്ളി

റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വ്യക്തികൾ ബന്ധപ്പെട്ട ബാങ്ക് ശാഖയുമായോ വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് ലഭ്യമായ സെറ്റിൽമെന്റ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വായ്പാ ബാധ്യത തീർപ്പാക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...

എടത്വായില്‍ ഉണ്ടായ തീപിടുത്തത്തില്‍ കടകള്‍ക്ക് 75 ലക്ഷം രൂപയുടെ നഷ്ടം

ഞായറാഴ്ച രാത്രിയില്‍ എടത്വ ജംഗ്ഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കടകള്‍ക്ക് ഉണ്ടായത് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.പലചരക്ക് മൊത്ത വ്യാപാരിയായ ജോജി കരിക്കംപള്ളിക്ക് 20...

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കേസിൽ ഉൾപ്പെട്ട സ്ത്രീ ഉൾപ്പെടെയുള്ള രണ്ട് പേരാണ് ഇനിയും പിടിയിലാകാൻ ഉള്ളത്. ഉണിച്ചിറയിലെ...

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; സുരേഷ് ഗോപി

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലംതൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ്...