വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ.എം. ഷാജഹാന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് നവംബർ മൂന്നിലേക്ക് മാറ്റിയതോടൊപ്പം മുഖ്യമന്ത്രിക്ക് എതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളുകയും ചെയ്തു.ഇടത് കാലത്തെ വാടക ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ആദ്യം പവൻ ഹൻസുമായി കരാറിലായെങ്കിലും പിന്നീട് ചിപ് സൺ കമ്പനിയുമായി കരാറായി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷം രൂപയാണ് വാടകയെന്നും, അധികമുള്ള മണിക്കൂറിന് 90,000 രൂപ നൽകണമെന്നും, പറപ്പിച്ചില്ലെങ്കിലും വാടക നൽകണമെന്ന വ്യവസ്ഥയുണ്ട്. വാടക ഹെലികോപ്റ്റർ ധൂർത്താണെന്ന ആക്ഷേപം യു.ഡി.എഫ് ഉയർത്തിയിരുന്നു. സർക്കാർ മാറിയിട്ടും മുൻപ് വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു. കാലാവധി തീർന്നപ്പോൾ കരാർ പുതുക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാർശ. വീണ്ടും ടെൻഡറിലേക്ക് പോയാൽ തുക കൂടുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നുമായിരുന്നു ശുപാർശയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ കാലാവധി അവസാനിച്ചപ്പോൾ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന ശുപാർശ ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.

