ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ് ജോലിസ്ഥലത്ത് മരിച്ചത്.എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയാണ് സാന്ദ്ര. ഇന്ന് രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കോണ്‍ഫറൻസില്‍ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.തുടർന്ന് സമീപത്തെ അംഗൻവാടി അധ്യാപികയെ അന്വേഷിക്കാൻ ഏല്‍പ്പിച്ചു. അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വടക്കേക്കാട് പൊലീസ് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ 11:45 ഓടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം.

Leave a Reply

spot_img

Related articles

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...