ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീന ജേഴ്‌സിയിലുള്ള തന്റെ അവസാന മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടി 39 കാരനായ മെസ്സി തന്റെ മാന്ത്രിക പ്രകടനം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.പ്രതീക്ഷിച്ചതുപോലെ വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു അത്. നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സി ഇനി ധരിക്കാന്‍ കഴിയില്ലെന്ന സങ്കടവും, അവസാനമായി പന്ത് വലയിലേക്ക് അടിച്ചു കയറ്റിയതിലെ സന്തോഷവും റോസാരിയോയില്‍ ജനിച്ച ഈ ഫുട്‌ബോള്‍ ഇതിഹാസത്തിന് ഒരേസമയം അനുഭവിക്കേണ്ടി വന്നു.

എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള അര്‍ജന്റീന്‍ നായകന്‍ പത്താം മിനിറ്റില്‍ കളം വിട്ടപ്പോള്‍ സ്റ്റേഡിയം മുഴുവന്‍ മെസ്സിയെ എഴുന്നേറ്റുനിന്ന് ആദരവോടെ കയ്യടിച്ചു. ഡീഗോ മറഡോണയുടെ കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മെസ്സിയുടെ ജേഴ്‌സി നമ്പറായ പത്ത് തിളങ്ങിനിന്നു.21 വര്‍ഷം മുമ്പ് ഹങ്കറിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് 90 സെക്കന്‍ഡിനുള്ളില്‍ മെസ്സിക്ക് കളം വിടേണ്ടി വന്നിരുന്നു. എന്നാല്‍ ഒക്ടോബര്‍ 6ന് രാത്രി 90 മിനിറ്റ് നീണ്ട ആവേശകരമായ മത്സരത്തിനു ശേഷം, അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായും (126 ഗോളുകള്‍) ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമായും (66 അസിസ്റ്റുകള്‍) മെസ്സി തന്റെ കരിയര്‍ അവസാനിപ്പിച്ചു. ഇതിലെ അവസാന അസിസ്റ്റ് 48-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിക്കാണ് മെസ്സി നല്‍കിയത്.’ഈ ജേഴ്‌സിയോട് നന്ദി പറയാന്‍ മാത്രമെ എനിക്ക് വാക്കുകളുള്ളൂ. കഴിഞ്ഞ 20 വര്‍ഷമായി, ഏറ്റവും മോശമായ നിമിഷങ്ങളില്‍ പോലും ഞാന്‍ പൊരുതുന്നത് അവസാനിപ്പിച്ചില്ല, മുന്നോട്ട് കുതിച്ചു, എനിക്കുള്ളതെല്ലാം നല്‍കി, ഇവിടെ ഉണ്ടാകാന്‍ ആഗ്രഹിച്ചു,’ മത്സരത്തിനു ശേഷമുള്ള വികാരഭരിതമായ പ്രസംഗത്തില്‍ മെസ്സി പറഞ്ഞു.’ഇനി ഇവിടേക്ക് വരാന്‍ കഴിയാത്തതും അര്‍ജന്റീന ദേശീയ ടീമിനൊപ്പം ഇനി ഉണ്ടാകില്ല എന്നതും വല്ലാതെ വേദനിപ്പിക്കും. എന്റെ ഇഷ്ടപ്രകാരമാണെങ്കില്‍, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു, കാരണം അര്‍ജന്റീനയ്ക്കായി കളിക്കുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല,’ മെസ്സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...

മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി

ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ...

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ യുസ്‌വേന്ദ്ര ചാഹാല്‍

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍.ഇന്ത്യക്കായി ഒരു ടെസ്‌റ്റ് പോലും കളിക്കാത്ത ചാഹാല്‍ നോര്‍ത്താംപ്‌ടണ്‍ഷയറിന്‌ വേണ്ടിയാണ്‌ അവസാനം...

2027ലെ ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചു

2027ലെ ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചു .14 ടീമുകള്‍ പോരാടുന്ന മത്സരത്തിന് 2027 ഒക്ടോബര്‍ ഏഴിന് തുടക്കമാകും.കഴിഞ്ഞ തവണ...