ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി ‘കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്സ്’ നാണ് രൂപം നല്‍കിയത്.രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങള്‍ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്‍ധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങള്‍, വര്‍ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ എന്നിവയെല്ലാം സമിതി പരിശോധിക്കും.

രോഗങ്ങള്‍ തടയാനും കൃത്യസമയത്ത് പരിശോധനകള്‍ നടത്താനുമുള്ള സംവിധാനങ്ങള്‍ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദം ഉള്‍പ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായി ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ ഡിജിറ്റല്‍ സംവിധാനവും ഇതിന്റെ ഭാഗമായി വരും.

ടാസ്‌ക് ഫോഴ്സ് ആദ്യ യോഗം ചേര്‍ന്ന് രണ്ട് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നടപ്പാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികള്‍, മൂന്ന് വര്‍ഷത്തേക്കുള്ള ഘട്ടംഘട്ടമായ കര്‍മപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതില്‍ വ്യക്തമാക്കും.

സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം മുന്‍നിര്‍ത്തി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടര്‍ച്ചായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണ ശൈലി യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ.ഡി. റെയ്ഡ്

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം...

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...