കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കോടതി ചോദിച്ചു.കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നിൽക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അർത്ഥമാക്കരുത്. എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു.ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

Leave a Reply

spot_img

Related articles

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി....

തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യാ' സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ഡൽഹിയിൽ നടക്കുന്നു.ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയമുയർത്തി പാർലമെന്റിൽ നിന്ന്...

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട്...

പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരൻ മൂസയെ സുരക്ഷാസേന വധിച്ചു

പഹൽഗാം ഭീകരാക്രമലത്തിലെ അവസാന സൂത്രധാരനെയും ലഷ്‌കർ കൊടുംഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ്...