ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് , ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്,കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ്ഈ ചിത്രത്തിൻ്റെ അവതരണം.തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.
ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.സിദ്ദിഖ്,, കലാഭവൻ ഷാജോൺ, ബിനു പപ്പു,, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലിഎന്നിവരും പ്രധാന താരങ്ങളാണ്.
തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ’.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് –സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു.ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ...

‘ടൈറ്റാൻസ് ട്രെയിലർ’ പുറത്ത്

"ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം"ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്. വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്...

ശോഭനയുടെ മുത്തു ഗൗ വീണ്ടും …. തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും, മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും,അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ...

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ‘ഇന്ത്യൻ സിനിമാക്കമ്പനി’

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ...