ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി.നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു നേതാവ് അജിങ്ക്യ ഷിൻഡേയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ എട്ടുമണിക്കാണ് മൂന്ന് നേതാക്കളെയും ഡല്‍ഹിയിലെ മന്ദിർ മാർഗിലുള്ള മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയില്‍ വിട്ടതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ തന്റെ എക്സ് പേജിലൂടെ അറിയിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുമെന്നും അഭിജീത് അറിയിച്ചു. അവർ ചെയ്തത് തെറ്റാണോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പം ധൈര്യം കാണിക്കൂവെന്നും അഭിജീത് കുറിച്ചു.

Leave a Reply

spot_img

Related articles

ബിഹാറിലെ ബോട്ടപകടം; മരണസംഖ്യ 14 ആയി

ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി .മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ...

രാജ്യത്ത് ഇന്നും സമരജ്വാല ഉയരും; ബെംഗളൂരുവില്‍ സിജെപി പ്രതിഷേധം, ഡല്‍ഹിയില്‍ സമരം തുടരാന്‍ ഇന്‍ഡ്യ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താന്‍ നീക്കം തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളും സിജെപിയും.എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍...

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ്...

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

മൂന്നര വർഷത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി....