മാരാരിക്കുളത്ത് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ മാരാരിക്കുളത്ത് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ആണ് മറിഞ്ഞത്. പതിനാലോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം.പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്.ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്.ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുള്ള ഭാഗത്താണ് അപകടമുണ്ടായത്.ബസ് പിന്നീട് ഉയർത്തി

Leave a Reply

spot_img

Related articles

പത്താംതരം തുല്യതാ പരീക്ഷ

2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ...

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്‍സ്.രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പ്രതിയായ കേസ്...

മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്‌സൈസ് മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി...

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ...