ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ശിവസൂര്യ വീട് വിട്ടിട്ട് 70 ദിവസമായിട്ടുണ്ട്.ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്.കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു.ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...

മലപ്പുറത്ത് നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ

മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി.രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്.എം സി മായിൻ ഹാജിയാണ് പുതിയ വഖഫ്...