സംസ്ഥാനത്ത് ഹോര്‍ട്ടി വൈൻ വില്‍പ്പന നിര്‍ത്തിവെച്ചു; പുതിയ മദ്യനയം വരുന്നതുവരെ വില്‍പ്പന പാടില്ല

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി പ്രമോദ് എം.വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.മാളുകള്‍, സൂപ്പർമാർക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയുള്‍പ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർട്ടി വൈൻ വില്‍ക്കാൻ പാടില്ല. ഇക്കാര്യം എക്സൈസ് കമ്മീഷണർ കർശനമായി ഉറപ്പുവരുത്തണമെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ബേക്കറികള്‍ വഴി 15 ശതമാനം വീര്യമുള്ള വൈന്‍ വില്‍ക്കാൻ അനുമതി നല്‍കിയ സംഭവം വിവാദമായതോടെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സര്‍ക്കാരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് ലൈസന്‍സിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി എം.ലിജു വ്യക്തമാക്കിയിരുന്നു.2024 ജനുവരിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിച്ച്‌ ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിംഗ് മാള്‍, ബേക്കറി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്.

Leave a Reply

spot_img

Related articles

പൂജാ അവധി; യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും

പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും.തിരുവനന്തപുരം നോര്‍ത്ത് - മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (06155) 20ന് രാത്രി...

കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു .മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ്...

തിരുവനന്തപുരത്ത് മരുന്ന് മാറി നല്‍കി; ഓട്ടിസം ബാധിതനായ യുവാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. അപസ്മാരത്തിനുള്ള മരുന്നിന്...

നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ്...