പൂജാ അവധി; യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും

പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും.തിരുവനന്തപുരം നോര്‍ത്ത് – മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജങ്ഷനില്‍ എത്തും.മടക്ക ട്രെയിന്‍ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. രണ്ട് സെക്കന്‍ഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പര്‍ -6, ജനറല്‍ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍.തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ താംബരം സ്‌പെഷ്യല്‍ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിന്‍ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. നാഗര്‍കോവില്‍, മധുര, വില്ലുപുരം വഴിയാണ് സര്‍വീസ്, കോച്ചുകള്‍ : തേഡ് എ.സി: 16, സ്ലീപ്പര്‍ -2, ജനറല്‍-1. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചു.

Leave a Reply

spot_img

Related articles

കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു .മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ്...

സംസ്ഥാനത്ത് ഹോര്‍ട്ടി വൈൻ വില്‍പ്പന നിര്‍ത്തിവെച്ചു; പുതിയ മദ്യനയം വരുന്നതുവരെ വില്‍പ്പന പാടില്ല

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി പ്രമോദ് എം.വിയാണ് ഇത് സംബന്ധിച്ച...

തിരുവനന്തപുരത്ത് മരുന്ന് മാറി നല്‍കി; ഓട്ടിസം ബാധിതനായ യുവാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. അപസ്മാരത്തിനുള്ള മരുന്നിന്...

നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ്...