ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്.ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയ പ്രതികളെ മുംബൈ പൊലീസിന് കൈമാറി. കുനാല്‍ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമായി പിടിയിലായത്. കുനാലും സുമിത്തും അമൃത്സറില്‍ നിന്ന് തോക്ക് വാങ്ങി യുവതികളെ ഏല്‍പ്പിച്ചു. യുവതികള്‍ മുംബൈയിലെ ദാദറില്‍ വച്ചാണ് തോക്ക് കൈമാറിയത്. പ്രതികള്‍ ബോളിവുഡിലെ ഒരു ഉന്നതനെ ലക്ഷ്യം വെച്ചതായും പൊലീസ് പറയുന്നു.

ടൈഗര്‍ ഷറോഫിന് നേരെയുണ്ടായ വെടിവയ്പ് കേസില്‍ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയ സമീറാണ് ഹരിയാനയില്‍ പിടിയിലായത്. ഇതിനിടെ രാജസ്ഥാനില്‍ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു. ടൈഗര്‍ ഷറോഫിനെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയ സമീറാണ് ഹരിയാന പൊലീസിന്റെ പിടിയിലായത്. ലോറന്‍സ് ബിഷ്‌ണോയി സംഘാംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.അമൃത്സറില്‍ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂല്‍സിങിനെയും ആക്രമണത്തിനായി തെരഞ്ഞെടുത്തു. 35000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. ഇരുവരും മുംബൈയിലെത്തിയ ശേഷം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ റിതികിനെയും സംഘത്തില്‍ ചേര്‍ത്തു. മൂവര്‍ സംഘം അനില്‍ പണ്ഡിറ്റ് യുഎസില്‍ നിന്നയച്ച പണം ഒരു കടയില്‍ നിന്നും കൈപ്പറ്റി. തോക്കുകള്‍ മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലുണ്ടെന്ന് സമീര്‍ പ്രതികളെ അറിയിച്ചു. പത്ത് ദിവസത്തോളം ടൈഗര്‍ ഷ്‌റോഫിനെ പിന്തുടര്‍ന്ന ശേഷം ആയിരുന്നു ആക്രമണം.

Leave a Reply

spot_img

Related articles

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ 'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു...

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്‌റ്റഡിയിലായ സിജെപി നേതാവ്...

എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98കാരനായ അദ്ദേഹത്തെ...

ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

ജന്തർ മന്ദറില്‍ അതിക്രമിച്ച്‌ കയറിയ കേസില്‍ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി.നേതാക്കളായ സൗരവ് ദാസ്,...