സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പിണറായിയെ ചോദ്യം ചെയ്യാനിരിക്കെയാണ് യോഗം ചേരുന്നത്.മറ്റ് കേസുകളുടെ അവലോകന യോഗവും രണ്ട് ദിവസമായി നടക്കും. സ്‌പെഷ്യല്‍ ഡയറക്ടര്‍ ഇന്ന് കൊച്ചിയില്‍ എത്തും.ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാനാവശ്യപ്പെട്ടാണ് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് നേരത്തെ നിയമോപദേശം ലഭിച്ചത്.റിട്ട് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് പിണറായിക്ക് ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ തേടേണ്ടന്നും നിര്‍ദേശമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

സിഎംആർഎല്‍ – എക്സാലോജിക് കേസ്; പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിഎംആർഎല്‍ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി...

വിജയദശമി ദിനത്തെ വരവേറ്റ് കേരളം; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി.അറിവിൻ്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ക്ഷേത്രങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും എത്തിച്ചേർന്നു തുടങ്ങി.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ആരംഭിച്ചു....

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ...

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും’; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരിഭവുമായി ജി സുധാകരന്‍

ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും, ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്’; നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍...