സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ശേഷിക്കുന്ന പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.അതേസമയം, ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിർദേശത്തില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുതുക്കിയ ജാഗ്രതാ നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലെ മഴ സാധ്യത
ഓറഞ്ച് അലർട്ട്:
22/10/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
24/10/2026: കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്
25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഇവിടെ ഉണ്ടാവുക.

