കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കേസിനെതിരെ കെ.എം. ഷാജി സമർപ്പിച്ച അപ്പീൽ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.

2011 മുതൽ 2020 വരെയുള്ള കാലയളവിൽ കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പരാതി. കോഴിക്കോട് ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ച് വീട് നിർമിച്ചത് അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണെന്ന ആരോപണവും ഉയർന്നിരുന്നു. സിപിഎം പ്രവർത്തകനും അഭിഭാഷകനുമായ എം.ആർ. ഹരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിനുശേഷം ഷാജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാൽ തനിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം. ഷാജി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചത്.

നേരത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലും കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 47 ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത പണമാണിതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പിടിച്ചെടുത്ത പണം തിരികെ നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് നടപടികളും അതുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവുകൾക്കെതിരെ സംസ്ഥാന സർക്കാരും ഇഡിയും സമർപ്പിച്ച അപ്പീലുകൾ 2024 നവംബറിൽ സുപ്രീംകോടതിയും തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിലും കെ.എം. ഷാജിക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. വിജിലൻസ് കേസ് റദ്ദാക്കിയതോടെ ഈ കേസിലെ നിയമനടപടികളിൽ നിന്ന് ഷാജിക്ക് ആശ്വാസമായിരിക്കുകയാണ്.

Leave a Reply

spot_img

Related articles

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...

എസ്എൻഡിപി തിരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എസ്എൻഡിപി യോഗത്തിന് കേരളത്തിലെ...

പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര്; സർക്കാർ ഉത്തരവിറങ്ങി

കോട്ടയം ജില്ലയിലെ പാമ്പാടി താലൂക്ക് ആശുപത്രി ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ അറിയപ്പെടും. ആശുപത്രിയുടെ പേര് 'ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷ്യാലിറ്റി...