രസം

വാളന്‍പുളിവെള്ളം, തക്കാളി, കുരുമുളക്, ജീരകം തുടങ്ങിയവയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ദക്ഷിണേന്ത്യയിലെ സൂപ്പാണ് രസമെന്നു പറയാം.

ഇതില്‍ ചേര്‍ക്കാനുള്ള രസപ്പൊടി ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്.

സദ്യയില്‍ സാമ്പാര്‍ ഉണ്ടു കഴിഞ്ഞാണ് രസമൊഴിച്ച് കഴിക്കുക.

ചിലര്‍ക്ക് രസം കുടിക്കാനാണിഷ്ടം.

കന്നഡയില്‍ സാരു, തെലുങ്കില്‍ ചാരു എന്നൊക്കെയാണ് രസത്തിന്‍റെ പേര്.

പലതരം രസമുണ്ട്.

നാരങ്ങാരസം, കടലരസം, മാങ്ങാരസം, ഇഞ്ചിരസം, വെളുത്തുള്ളിരസം, പൈനാപ്പിള്‍രസം, മൈസൂര്‍രസം തുടങ്ങി ലിസ്റ്റ് നീണ്ടുപോകും.

രസം വളരെ സ്വാദിഷ്ടം മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

ആന്‍റിഓക്സിഡന്‍റുകള്‍ നിറഞ്ഞ ഒരു വിഭവമാണ് രസം.

ഇത് ദഹിക്കാന്‍ എളുപ്പവുമാണ്.

രസത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ കൂടാതെ റിബോഫ്ളോവിനുമുണ്ട്.

പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, സിങ്ക്, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് രസം.

ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളാനും രസത്തിനു കഴിയും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...