പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗം

എന്തും ഭക്ഷിച്ച് പരിസരം വൃത്തിയാക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്ന കാക്ക നേരം വെളുത്തുവെന്നറിയിക്കുന്ന പക്ഷിയാണ്. നമ്മുടെ വീടിനെ ചുറ്റിപ്പറ്റി എപ്പോഴും കാക്കകളുണ്ടാകും. പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗമായി കാക്കകളെ കണക്കാക്കുന്നു.

മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍ താല്‍പ്പര്യമുള്ള പക്ഷികളാണിവ. അന്‍റാര്‍ട്ടിക്ക ഒഴികെ ലോകത്തില്‍ മിക്കയിടത്തും ഇവ കാണപ്പെടുന്നു.

മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളില്‍ കാക്കകളെ അപൂര്‍വ്വമായേ കാണാറുള്ളൂ. നമ്മുടെ നാട്ടില്‍ രണ്ടുതരം കാക്കകളുണ്ട്. തലയും കഴുത്തും ചാരനിറമുള്ള കാക്കയും ദേഹം മുഴുവന്‍ തിളങ്ങുന്ന കറുപ്പുനിറമുള്ള കാക്കയും.

കാക്കകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിലൂടെ പലതരത്തിലുള്ള ആശയവിനിമയമാണ് അവ തമ്മില്‍ നടക്കുന്നത്. എല്ലാം ഒരേ ശബ്ദമാണെങ്കിലും ഓരോ സന്ദര്‍ഭങ്ങളിലും ഓരോന്നിനും ഓരോ അര്‍ത്ഥമാണ്. കൂട്ടത്തിലെ ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണത്തിന് തയ്യാറായി എത്തും. ഈ പ്രത്യേകത കൊണ്ടായിരിക്കാം മറ്റു പക്ഷികളെപ്പോലെ മനുഷ്യന് കാക്കയെ ജീവനോടെ പിടികൂടാന്‍ സാധിക്കാത്തത്.

ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകള്‍. കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചാണ് ഇവ കുളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ എത്തും. കുളി കഴിഞ്ഞ് കൊക്കുപയോഗിച്ച് തൂവലുകള്‍ ചീകിയൊതുക്കുന്നതും ഇവയുടെ പ്രത്യേകതയാണ്. കാക്കകള്‍ വളരെക്കുറച്ചുമാത്രമേ ഉറങ്ങാറുള്ളൂ. ചേക്കേറുന്ന മരങ്ങളില്‍ തന്നെയിരുന്നാണ് ഇവയുടെ ഉറക്കം.

പരിസരമാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഒരു പരിധിവരെ മനുഷ്യനെ കാക്കകള്‍ സഹായിക്കുന്നു.
കാക്കകളും ദേശാടനം നടത്താറുണ്ട്.
പരിസരം വളരെ ശ്രദ്ധിക്കുന്ന പക്ഷിയാണ് കാക്ക.
കാക്കകള്‍ ചെറുകമ്പുകള്‍ ഉപയോഗിച്ച് മരച്ചില്ലകളില്‍ കൂടുകെട്ടുന്നു.
ആയുസ്സ് 7-8 വര്‍ഷം.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...