കിഴക്കന്‍ആഫ്രിക്കയിലെ യുണൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയയിലാണ് നേട്രണ്‍ തടാകം. ഉപ്പും മറ്റു ലവണങ്ങളും ചേര്‍ന്ന നേട്രണ്‍ എന്ന മിശ്രിതം തടാകത്തിലെ ജലത്തിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് തടാകത്തിന് ഈ പേരു ലഭിച്ചത്.
അഗ്നിപര്‍വ്വതം പൊട്ടുമ്പോഴുണ്ടാകുന്ന ചാരം അടങ്ങിയ പദാര്‍ത്ഥമാണ് നേട്രണ്‍. സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണ് മിശ്രിതത്തിലെ പ്രധാന ഘടകങ്ങള്‍.
ക്ഷാരസ്വഭാവമുള്ള തടാകത്തിന്‍റെ പിഎച്ച് മൂല്യം 9 നും 10.5 നും ഇടയ്ക്കാണ്.
കടല്‍വെള്ളത്തിനു പോലും പിഎച്ച മൂല്യം 7 നും 9 നും ഇടയ്ക്കേയുള്ളൂ. തടാകത്തിന്‍റെ താപനില 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ എത്താറുണ്ട്. ഇവിടെ കഴിയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ഉപ്പുമിശ്രിതം ഹാനികരവുമാണ്.
ചില സമയത്ത് തടാകത്തിന് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറമായിരിക്കും. മഴ ഇല്ലാത്തപ്പോള്‍ തടാകത്തിലെ ജലനിരപ്പ് കുറയാറുണ്ട്. ആ സമയങ്ങളില്‍ ഉപ്പുമിശ്രിതങ്ങള്‍ തെളിഞ്ഞുകാണാന്‍ കഴിയും.
തടാകത്തിന്‍റെ ഒരു വിചിത്രമായ പ്രത്യേകത എന്താണെന്നറിയാമോ? ഇവിടെ വെച്ച് ചത്തുപോകുന്ന പക്ഷികളും ചെറുജീവികളും പ്രതിമകളായി മാറുന്നു. ഇതിനു കാരണം ഉപ്പുമിശ്രിതമാണ്. പ്രതിമകളായി മാറിയ പക്ഷികളുടെയും മറ്റും ഫോട്ടോകളിലൂടെയാണ് തടാകത്തിന് പ്രസിദ്ധി കിട്ടിയതും.