പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: പാലാ നഗരസഭയിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന യോഗം നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറക്കര അധ്യക്ഷത വഹിച്ചു. സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. യോഗത്തിൽ കെ.എസ്.ഡബ്ലിയു.എം.പി പദ്ധതി പ്രകാരം ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു മനു, ഷാജു  തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ, നഗരസഭാംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്‌സൺ ശ്രീകല ശശികുമാർ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, സൂപ്രണ്ട് പി. എൻ. ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. സിയാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. എ. പയസ്, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...