കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരള, കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വെച്ച് ജനുവരി 20,21 തീയതികളിൽ ‘ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്’ സംഘടിപ്പിക്കുന്നു. മൂന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. റോബോട്ടിക്‌സ്, കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളിലെ ബാലപാഠങ്ങൾ രസകരമായ പ്രായോഗികപ്രവർത്തനങ്ങളിലൂടെ ക്യാമ്പിൽ പരിശീലിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 8921636122, 8289810279.