മുനമ്പം ഫിഷിംഗ് ഹാർബറിൽ ഐസ് ക്രഷർ വയ്ക്കുന്നതിന് (5 എണ്ണം) 01/02/2024 മുതൽ 31/01/2025 വരെ സ്ഥലം ഉപയോഗിക്കുന്നതിന് പ്രത്യേകം ആലേഖനം ചെയ്‌ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾക്കു പുറമേ പരസ്യലേലവും നട ത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2967371
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് മൂന്ന് യുറേക്കാ ഫോർബ് അക്വാ ഗാർഡ് പ്രീമിയർ യു വി യു എഫ് 6 ലിറ്റർ മോഡൽ വാട്ടർ പ്യൂരിഫയർ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ 24.01.2024 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ അറിയാം.
ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലെ കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, കെ.എ.എസ്.പി ആന്‍ഡ് മെഡിസെപ് സ്‌കീമുകളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ബയോപ്സി ടെസ്റ്റുകള്‍ പുറത്ത് അംഗീകൃത സ്ഥാപനങ്ങള്‍ മുഖേന ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ദര്‍ഘാസ് ജനുവരി 22 ന് രാവിലെ 11.30 വരെ നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.
ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ഗവ കോളേജില്‍ പഴയ കാന്റീന്‍ ഷെഡ് പൊളിച്ചു മാറ്റി സാധന സാമഗ്രികള്‍ വിലക്കെടുക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 29 ന് വൈകിട്ട് 3 നകം പ്രിന്‍സിപ്പാള്‍, ഗവ കോളേജ്, മാനന്തവാടി, നല്ലൂര്‍നാട് പി.ഒ 670645 വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 9539596905, 9947572511.