സ്പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ നാളെ

സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള ജി.വി രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സും സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ജില്ലാ സ്പോര്‍ട്‌സ് അക്കാഡമികള്‍, സ്‌കൂള്‍ സ്പോര്‍ട്‌സ് അക്കാഡമികള്‍ എന്നിവിടങ്ങളിലേക്ക് ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷനും നാളെ ജനുവരി 18 ന് പാലക്കാട് മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ നടക്കും. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബോക്സിങ്, ഹോക്കി, ജൂഡോ, തൈക്ക്വാണ്ടോ, ഗുസ്തി എന്നീ ഇനങ്ങളിലാണ് സെലക്ഷന്‍. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് വസ്ത്രം എന്നിവ സഹിതം രാവിലെ ഒന്‍പതിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: sdya.kerala.gov.in, spotsrcouncil.kerala. gov.in, 0471 2330167, 2331546.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...