മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള 23 മുതല്‍

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കും. പ്രത്യേകതരം ഫ്ളവര്‍ ബഡ്സ്, വിവിധതരം പൂക്കള്‍ ഉള്‍പ്പെടുത്തി ഉദ്യാനം, ഓര്‍ക്കിഡ് ഫാം തുടങ്ങിയവ സജ്ജീകരിക്കും. ഉദ്യാനത്തിലെ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ഓര്‍ക്കിഡ്, നാടന്‍ പൂക്കള്‍ എന്നിവ നിലവില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. സീനിയ, വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, റോസുകള്‍, ഡെലീഷ്യ, കോസ്മോസ്, ഡാലിയ, സാല്‍വിയ, വാടാമല്ലി, ജമന്തി തുടങ്ങി 30 ഓളം വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചത്. ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.


പുഷ്പമേളക്ക് ആകര്‍ഷകമായി മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളില്‍നിന്നുള്ള 16 വിദ്യാര്‍ത്ഥികള്‍ ഉദ്യാനത്തിനകത്ത് ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. മേളയില്‍ സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും.

പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിതചട്ടം പാലിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും ഒരുക്കും.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...