നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ-ഹെൽത്ത് ഇംപ്ലിമെ൯്റേഷ൯ ടീമിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് കം ഡാറ്റാ എൻട്രി ഓപ്പറേററർ തസ്‌തികയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക്/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയ൯സ്/ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് . പ്രായപരിധി 18-40. ഇ-ഹെൽത്ത് സോഫ്റ്റ് വയറിലുളള പരിചയം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം 23/01/2024 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും. ഫോൺ  0484-2754000.

വാക് -ഇൻ -ഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരം ചുവടെ ചേർക്കുന്നു.

നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ – പ്രതിമാസം 23,000 രൂപ നിരക്കിൽ മിനിമം യോഗ്യത ബി.ടെക്/ബി.ഇ(സി.എസ്/ഐ.ടി)/എംസിഎ നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മുന്ന് വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ സിസിഎ൯എ, ആർഎച്ച്സിഇ, എംഎസ്.സി.ഇ  സർട്ടിഫിക്കേഷനുകൾ.

അസിസ്റ്റ൯്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ   15,500 രൂപ നിരക്കിൽ. യോഗ്യത 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇ൯ ഐടി/ കമ്പ്യൂട്ടർ ഹാർഡ് വെയർ/ഇലക്ട്രോണിക്സ്/ബിസിഎ/ബി.എസ്.സി (സി.എസ്), സ്സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അത്യവശ്യമാണ്. കൂടാതെ എം.സി.എസ്.ഇ  സർട്ടിഫിക്കേഷൻ അഭിലഷണീയമാണ്.

യോഗ്യതകൾ ഉളള ഉദ്യോഗാർഥികൾക്കായി 24.01.224 ന് 11.00 മുതൽ താഴെ പറയുന്ന സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

സി-ഡിറ്റ് സിറ്റി സെൻ്റർ – സ്റ്റാച്യൂവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫീസിൽ

സി-ഡിറ്റ് റീജയണൽ സെൻ്റർ, എറണാകുളം, ഡി ബ്ലോക്ക്, രണ്ടാം നില, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ,  സി-ഡിറ്റ് റീജയണൽ സെൻ്റർ കണ്ണൂർ സൗത്ത് ബസാർ, കണ്ണൂർ, അഞ്ചാം നില റബ്കോ ഹൗസ്. ഉയർന്ന പ്രായ പരിധി : 35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. . കൂടുതൽ വിവരങ്ങൾക്ക് 9895788311 നമ്പറുമായി ബന്ധപ്പെടണം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...