എറണാകുളം ജനറൽ ആശുപത്രി ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

സർക്കാർ – സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്

നൂതന സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്.
രാജ്യത്തെ തന്നെ സർക്കാർ – സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുങ്ങിയിരിക്കുന്നത്.
ജനുവരി 19 വെള്ളിയാഴ്ച  വൈകിട്ട് അഞ്ചിന്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി സ്വാഗതം പറയും. മേയർ അഡ്വ എം. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്  സന്ദേശം നൽകും.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകൾ, 54 കൗചുകൾ,  മൾട്ടിപാരമീറ്ററുകൾ,  ആറ് നഴ്സിങ്ങ് സ്റ്റേഷനുകൾ മൂന്ന് ഹെൽപ്പ് ഡസ്കുകൾ, 12 സ്ക്രബ്ബ് ഏരിയ, 300 ഡയലൈസറുകൾ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാണ്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികൾ, സ്റ്റോറുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

 2017- 18 കാലയളവിൽ ഹൈബി എം പിയുടെ പ്രാദേശിക വികസന ഫണ്ട് 2കോടി രൂപ ,  ആശുപത്രി വികസന സമിതി ഫണ്ട്, സി.എസ്.ആർ.ഫണ്ട്  എന്നിവ ഉപയോഗിച്ചുകൊണ്ട് എട്ട് കോടി  രൂപ വകയിരുത്തിയാണ് പുതിയ ബ്ലോക്കിലെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.
വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ഹീമോ ഡയാലിസിസും, പെരട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി  പാക്കേജാണ്  ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിന് വിധേയരാവാം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...