കോന്നി മെഡിക്കല്‍ കോളജ് : സമയബന്ധിതമായി പൂര്‍ത്തികരിക്കും: അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

കോന്നി മെഡിക്കല്‍ കോളജ് :  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി
പൂര്‍ത്തികരിക്കും: അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

പീഡിയാട്രിക് ഐസിയു, ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം 27 ന്

കോന്നി മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന്  അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണം പൂര്‍ത്തികരിച്ച പീഡിയാട്രീഷന്‍ ഐസിയുവിന്റെയും ബോയ്‌സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഈ മാസം 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ ചെലവില്‍ 2000 സ്‌ക്വയര്‍ ഫീറ്റിലാണ് പീഡിയാട്രിക് ഐസിയു നിര്‍മിച്ചിരിക്കുന്നത്. 15 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കിന്റെ ലൈസന്‍സിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.


മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട്  ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ഡോക്ടര്‍മാര്‍ക്കായി 9.1 കോടി രൂപയില്‍ 77,000 സ്‌ക്വയര്‍ ഫീറ്റിലും അധ്യാപകര്‍ക്കായി 16.26 കോടി രൂപയില്‍ 37000 സ്‌ക്വയര്‍ ഫീറ്റിലുള്ള ക്വാട്ടേഴ്‌സുമാണ് നിര്‍മിക്കുന്നത്. 22.80 കോടി രൂപ ചെലവില്‍ 57,000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി അക്കാദമിക് ബ്ലോക്കിന്റെ വിപുലീകരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും നടന്നുവരുന്നു. ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി എന്നീ മൂന്ന് വകുപ്പുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.


4700 സ്‌ക്വയര്‍ ഫീറ്റില്‍ 1.49 കോടി രൂപയില്‍ നിര്‍മിക്കുന്ന ഓട്ടോപ്‌സി കെട്ടിടവും പുരോഗതിയിലാണ്.  നാല് ഓട്ടോപ്‌സി ടേബിള്‍, 12 കോള്‍ഡ് ഫ്രീസര്‍ തുടങ്ങി ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിക്കും. മികച്ച രീതിയിലുള്ള ചികിത്സകള്‍ ഉറപ്പാക്കി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ വിജയകരമായി നടന്നു. 66കാരനായ അഞ്ചുതെങ്ങു സ്വദേശി ബാബുവാണ് ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. യോഗത്തിനു ശേഷം ഉദ്ഘാടനം നടക്കാനിരിക്കുന്ന പീഡിയാട്രീഷന്‍ ഐസിയുവും ബോയ്‌സ് ഹോസ്റ്റലും എംഎല്‍എ സന്ദര്‍ശിച്ചു.
കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...