അന്താരാഷ്ട്ര കായിക ഉച്ചക്കോടി: ടൂര്‍ ഡി കേരള സൈക്ലത്തോണിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചു ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചക്കോടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ‘ടൂര്‍ ഡി കേരള സൈക്ലത്തോണിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിവിധ കായിക അസോസിയേഷനുകളുടെയും തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍, തൊടുപുഴ മുന്‍സിപ്പല്‍ മൈതാനം, കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്.
           ഉച്ചക്ക് 12 മണിയോടെ ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിച്ച സൈക്ലത്തോണ്‍ റാലിയെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എ സലിംകുട്ടിയുടെ നേത്യത്വത്തില്‍ വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന്  തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് എത്തിച്ചേര്‍ന്ന സൈക്ലത്തോണിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി.
മുന്‍സിപ്പല്‍ മൈതാനത്ത് ചേര്‍ന്ന സ്വീകരണയോഗം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് ടോം ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി സ്വാഗതം ആശംസിച്ചു.
        തുടര്‍ന്ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന സൈക്ലത്തോണ്‍ റാലിയെ ബാന്റുമേളങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. 600 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ് പരിപാടിക്ക് നേത്യത്വം നല്‍കി.
   ജില്ലയിലെ വിവിധയിടങ്ങളിലായി നല്‍കിയ സ്വീകരണങ്ങളില്‍ ജില്ലാ കായിക അസോസിയേഷന്‍ ഭാരവാഹികളായ പി.കെ രാജേന്ദ്രന്‍, ഷിജി ജെയിംസ്, നിവാസ് എ.ജെ, കെ., ശശിധരന്‍, ഷൗക്കത്ത്, മനോജ് കൊക്കാട്ട്,  എ.പി. മുഹമ്മദ് ബഷീര്‍, സന്ദീപ് സെന്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ദീപ്തി മരിയ ജോസ്, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ അനില്‍ എം.കുര്യന്‍ തുടങ്ങി കായിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇടുക്കിയിലെ സ്വീകരണപരിപാടികള്‍ക്ക് ശേഷം ‘ടൂര്‍ ഡി കേരളാ സൈക്ലത്തോണ്‍ റാലി’ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...