ഗതാഗതം തടസ്സപ്പെടും

തങ്കമണി നീലിവയല്‍ പ്രകാശ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 21 മുതല്‍ ജനുവരി 28 വരെ തടസ്സപ്പെടും. ഈ റോഡില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ശാന്തിഗ്രാം, ഇടിഞ്ഞമല, പുഷ്പഗിരി, ഉദയഗിരി വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

രാമക്കല്‍മേട്-കമ്പംമേട്-വണ്ണപ്പുറം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്നിമൂട് മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്ത് ഇന്ന് (20) മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. തൂക്കുപാലം ഭാഗത്ത് നിന്ന് കല്ലാര്‍ നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുണ്ടിയെരുമ ജങ്ഷനില്‍ നിന്ന് വലത് തിരിഞ്ഞ് കോമ്പയാര്‍ വഴി പോകണം. കല്ലാര്‍ ഭാഗത്ത് നിന്നും താന്നിമൂട് – മുണ്ടിയെരുമ-തൂക്കുപാലം പോകേണ്ട വാഹനങ്ങള്‍ നെടുങ്കണ്ടം വഴി കോമ്പയാര്‍ കൂടി മുണ്ടിയെരുമയില്‍ എത്തിച്ചേരണമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...