ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കോളെജ് മാഗസിന്‍ 860 എണ്ണം പ്രിന്റ് ചെയ്തു ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 ന് ഉച്ചയ്ക്ക് 12 നകം നേരിട്ടോ തപാലിലൂടെയോ ക്വട്ടേഷനുകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.iptgptc.ac.in, 0466-2220450.
പ്രിന്റ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജിലെ കെ.ടി.യു എക്സാം സെന്ററിലേക്ക് പുതിയ പ്രിന്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തില്‍ ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ട് വരെ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466-2260350.
മൈക്രോ പ്രോസസര്‍ കിറ്റ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ആവശ്യമായ മൈക്രോ പ്രോസസര്‍ കിറ്റ് വിതരണത്തിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തില്‍ ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിനകം അയക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 04662260350.