ശുദ്ധനർമ്മത്തിലൂടെ രസാ കരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
ഇതു താൻടാ പൊലീസ്, :സിഗ്‌നേച്ചേർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പാലാടനാണ് .ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ പതിനാലാമത് ചിത്രം കൂടിയാണ്.
ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രം പൂർത്തിയാക്കിക്കൊ
ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥ, ,കാലാവസ്ഥാ വ്യതിയാനം, ഇവയൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായിബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും പ്രതിപാദിക്കുന്നത് ‘
ഇതിനു സമാന്തരമായി മറ്റൊരു കഥയും നടക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ രസികനായ ജോൺ എന്ന കഥാപാത്രമാണിത്.
ധ്യാൻ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷീലു ഏബ്രഹാം നായികയാകുന്ന ഈ ചിത്തിൽ ജോണി ആൻ്റെ ണി .അസീസ് നെടുമങ്ങാട്,
‘സെന്തിൽ കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി
ഈണം പകർന്നിരിക്കുന്നു ‘
ഛായാഗ്രഹണം – മഹാദേവൻ തമ്പി.
എഡിറ്റിംഗ് – സിയാൻ ശീകാന്ത്,
കലാസംവിധാനം – അജയ് ജി. അമ്പലത്തറ
മേക്കപ്പ. ഷാജി പുൽപ്പള്ളി . കോസ്റ്റും – ഡിസൈൻ — അരുൺ മനോഹർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ.
ലൈൻ പ്രൊഡ്യൂസർ – ടി.എം. റഫീഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രജീഷ്
പ്രഭാസൻ.
കൊച്ചിയിലും വാഗമണ്ണിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.