ക്ഷേത്രനഗരത്തിലെ ഗംഭീരമായ ആഘോഷങ്ങൾക്കിടയിൽ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലെത്തി. സ്വർണ്ണ നിറത്തിലുള്ള കുർത്ത ധരിച്ച്, ക്രീം ധോത്തിയും പട്കയും അണിഞ്ഞ്, മടക്കിയ ചുവന്ന ദുപ്പട്ടയിൽ വെള്ളിക്കുടയും പിടിച്ച് അദ്ദേഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് നടന്നു. തുടർന്ന് ചടങ്ങിനായി പ്രധാനമന്ത്രി സങ്കൽപ് എടുത്തു. ചടങ്ങിന് ശേഷം മോദി സദസിനെ അഭിസംബോധന ചെയ്യും. കുബേർ തില സന്ദർശിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികളുമായും അദ്ദേഹം സംവദിക്കും.